25 April 2024 Thursday

മത സൗഹാർദ്ധത്തിന്റെ നേർകാഴ്ചയായി സമൂഹ നോമ്പ് തുറകൾ

ckmnews

മത സൗഹാർദ്ധത്തിന്റെ നേർകാഴ്ചയായി സമൂഹ നോമ്പ് തുറകൾ


ചങ്ങരംകുളം ;റമളാന്‍ മാസത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ സമൂഹ നോമ്പ് തുറകളും ജില്ലയിൽ സജീവമായി.റംസാന്‍ മാസമാവുന്നതോടെ പ്രദേശങ്ങളില്‍ വീടുകളും,പള്ളികളും കേന്ദ്രീകരിച്ച് നടന്നിരുന്ന നോമ്പ് തുറകളാണ് ഇന്ന് ജാതി മതഭേതമന്യേ വിവിധ ക്ളബ്ബുകളുടെയും,രാഷ്ട്രീയ പാര്‍ട്ടികളുടെയും,കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ സജീവമായിരിക്കുനനത്.പെരുമ്പടപ്പ് ബ്ളോക്ക് ഓഫീസിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച സമൂഹ നോമ്പ് തുറയിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും അടക്കം നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. കെഎൻഎം മർക്കസുദ്ദഅവ 'സദ്ഗമയ'എന്ന പേരിൽ വളയംകുളം റൈസ് ആന്റ് ഫിഷ് ഹാളിൽ വച്ച് നടത്തിയ നോമ്പ് തുറയിലും ജാതിമത ഭേതമന്യേ നൂറ്കണക്കിന് ആളുകൾ പങ്കെടുത്തു


മലബാര്‍ മേഖലയില്‍ പണ്ട് കാലങ്ങളില്‍ ബന്ധുക്കൾ ഒത്തു ചേർന്ന് വീടുകളില്‍ നടന്നിരുന്ന നോമ്പ് തുറപ്പിക്കുന്ന രീതിയാണ്  ഇന്ന് പല സ്ഥലങ്ങളിലും ജാതി മത ഭേതമന്യേ ജനങ്ങള്‍ ഏറ്റെടുത്ത് ഇഫ്താർ സംഗമം എന്ന പേരിലും,സമൂഹ നോമ്പ് തുറ എന്ന പേരിലും നടത്തുന്നത്,ജാതി,മത ആചാരങ്ങള്‍ നിലനിര്‍ത്തി,നാട്ടില്‍ സാഹോദര്യവും സൗഹാര്‍ദ്ധവും നിറഞ അന്തരീക്ഷങ്ങള്‍ നിലനിര്‍ത്താനും,വരും തലമുറകള്‍ അത്തരത്തിലുളള സൗഹാർദ്ധ രീതി പിന്‍ തുടരാനും,ഇത്തരത്തിലുള്ള സമൂഹ നോമ്പ് തുറകള്‍ കൊണ്ട് സാധിക്കുമെന്ന് ഇവര്‍ പറയുന്നു,

നോമ്പ് തുറക്ക് ഏറ്റവും കൂടുതല്‍ ആവശ്യം വരുന്ന പഴ വര്‍ഗ്ഗങ്ങളായ ഫ്രൂട്ട്സ് ഇനങ്ങള്‍ക്കൂം,പൊരി വര്‍ഗ്ഗങ്ങള്‍ക്കും,മലബാറില്‍ നല്ല ഡിമാന്റ് ആണ്,വിവിധയിനം പഴ വര്‍ഗ്ഗങ്ങളും,പൊരിവര്‍ഗ്ഗങ്ങള്‍ക്കും പുറമെ,വിവിധയിനം ജൂസുകളും,പായസങ്ങളും,നിറഞ നോമ്പ് തുറകള്‍ മലബാറുകാര്‍ക്ക് പുതുമയല്ലെങ്കിലും,

വിഭവങ്ങളിലും,വിഭാവനങ്ങളിലും വരുന്ന പുത്തന്‍ മാറ്റങ്ങളെ തീന്‍ മേശകളിലും ഒരുക്കാന്‍ മലബാറുകാര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്


നോമ്പ് തുറയുടെ സ്പെഷല്‍ ഇനങ്ങളിലൊന്നായ മുളക്ബജി,കായബജി,ഇവകഴിക്കുന്നതിന് വേണ്ടി തയ്യാറാക്കുന്ന വിത്യസ്ഥയിനം ചട്നികള്‍,കൂടാതെ വിവിധ കൂട്ടുകള്‍ നിറച്ച സമൂസകള്‍,സേമിയ ഉപയോഗിച്ചുളള പായസങ്ങള്‍ക്ക് പുറമെ വിവിധയിനം ന്യൂ ജനറേഷന്‍ പായസങ്ങളും,വിത്യസ്ഥ രുചി കൂട്ടുകളോടെയുുളള വിവിധയിനം ജൂസുകളും,ഫ്രൂട്ട്സ് സലാഡുകളും നോമ്പ് തുറകളില്‍ ലഭ്യമാണ്.


പത്തിരിയും ഇറച്ചിയും എന്ന പതിവ് രീതികളിൾ നിന്ന് മാറി ഭക്ഷണ വിഭവങ്ങളിലും ബിരിയാണികളിലും,ഇറച്ചി വിഭവങ്ങളിലും പുതുമകള്‍ കണ്ടെത്തുന്നതും,റമളാന്‍ മാസത്തിന്റെ പ്രത്യേകതയാണ്, വിത്യസ്ഥമായ ഇനങ്ങള്‍ ഒരുക്കി നോമ്പ് തുറകള്‍ എങ്ങനെ മികവുറ്റതും വിത്യസ്ഥവും ആക്കാം എന്നതാണ് എല്ലാവരും ചിന്തിക്കുന്നത്,