24 April 2024 Wednesday

ബിജെപി സേവാ സപ്താഹ് പരിപാടിക്ക് തുടക്കം കുറിച്ചു

ckmnews


എടപ്പാൾ : ബി ജെ പി എടപ്പാൾ പഞ്ചായത്ത് കമ്മറ്റി സ്വച്ച് ഭാരത് പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജന്മദിനത്തോടനുബന്ധിച്ച് സേവാ സപ്താഹ് ശുചിത്വ ഗ്രാമം പരിപാടിക്ക്  അയിലക്കാട് AMLP സ്കൂൾ പരിസരം ശുചീകരിച്ച് തുടക്കം കുറിച്ചു. "മഹാത്മ ഗാന്ധി" യുടെ സ്വപ്നസാക്ഷാൽക്കാരമാണ് മോദി സർക്കാർ സ്വച്ച് ഭാരത് മിഷൻ പദ്ധതിയിലൂടെ നടപ്പാക്കി കൊണ്ടിരിക്കുന്നത്.  ബി. ജെ. പി സംസ്ഥാന സമിതി അംഗം വി.ടി. ജയപ്രകാശൻ മാസ്റ്ററുടെ സാന്നിധ്യത്തിൽ  പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് അയിലക്കാട് അദ്ധ്യക്ഷത വഹിച്ചു. ഒ.ബി.സി. മണ്ഡലം പ്രസിഡന്റ് ഗിരിഷ് KT ബൂത്ത് പ്രസിഡന്റ്കുഞ്ഞുണ്ണി സി.  യുവമോർച്ച മണ്ഡലം സെക്രട്ടറി ശരത്  ടി.വി   വാസു  APഎന്നിവർ പ്രസംഗിച്ചു.