23 April 2024 Tuesday

ഇന്ത്യൻ-അമേരിക്കൻ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു

ckmnews


വൻകുടലിലെ അർബുദം മൂലം ഏറെ നാളായി ചികിത്സയിലായിരുന്ന ലോക പ്രസിദ്ധ ഷെഫ് രാഘവൻ അയ്യർ അന്തരിച്ചു. 61 വയസ്സായിരുന്നു. സാൻഫ്രാൻസിസ്കോയിൽ വച്ചായിരുന്നു അന്ത്യം. പാചക അധ്യാപകനും കറി വിദഗ്ധനുമായ അദ്ദേഹം ‘ഐക്കണിക് 660 കറീസ്’ ഉൾപ്പെടെ ഏഴ് പാചക പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.


മിനിയാപൊളിസിൽ താമസിച്ചിരുന്ന അദ്ദേഹം മരണസമയത്ത് സാൻ ഫ്രാൻസിസ്കോയിലായിരുന്നു. വൻകുടലിലെ ക്യാൻസർ മൂലം സങ്കീർണ്ണമായ ന്യൂമോണിയ ശ്വാസകോശത്തിലേക്കും തലച്ചോറിലേക്കും വ്യാപിച്ചതാണ് മരണകാരണമെന്ന് ഭാര്യ ടെറി എറിക്സൺ പറഞ്ഞു. ഗംഗാഭായി രാമചന്ദ്രന്റെയും ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ എസ് രാമചന്ദ്രന്റെയും മകനായി 1961 ഏപ്രിൽ 21 ന് തമിഴ്‌നാട്ടിലെ ചിദംബരത്തിലാണ് അദ്ദേഹം ജനിച്ചത്.


21 ആം വയസിലാണ് അദ്ദേഹം മുംബൈയിൽ നിന്ന് മിനസോട്ടയിൽ എത്തിയത്. “ആദ്യമായി അമേരിക്കയിൽ എത്തിയപ്പോൾ, ജീവിത സാഹചര്യത്തെക്കുറിച്ചും ഭക്ഷണ രീതിയെക്കുറിച്ചും ഓർത്ത് എനിക്ക് ലജ്ജ തോന്നയിരുന്നു. അത്തരം അപകർഷതാ വികാരങ്ങളെ മറികടക്കാൻ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഉപകരണമാണ് എന്റെ സംസ്കാരമാണെന്ന് ഞാൻ മനസ്സിലാക്കി”- ഫെബ്രുവരിയിൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു