24 April 2024 Wednesday

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് ലീഗ് പിപി ഗഫൂര്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചു

ckmnews

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ യൂത്ത് ലീഗ് പിപി ഗഫൂര്‍ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കി അനുമോദിച്ചു


ചങ്ങരംകുളം;വളയംകുളം യൂണിറ്റ് മുസ്‌ലിം യൂത്ത് ലീഗിന്റെയും എംഎസ്എഫ് ന്റെയും സംയുക്താഭിമുഖ്യത്തിൽ വളയംകുളത്ത് നിന്നും SSLC ,പ്ലസ് ടു വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും അകാലത്തിൽ വിടപറഞ്ഞ മുസ്‌ലിം യൂത്ത് ലീഗ് നേതാവ്

*മർഹൂം പിപി ഗഫൂർ*

സാഹിബിന്റെ നാമധേയത്തിൽ ഗഫൂർ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ അനുമോദിച്ചു.വളയംകുളം മുസ്‌ലിം ലീഗ് ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾക് വിധേയമായി സംഘടിപ്പിച്ച അനുമോദന സംഗമം വിജയികൾക് മൊമെന്റോയും യൂത്ത് ലീഗ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി നൽകിയ ഡ്രീം കരിയർ_ പുസ്തകവും മധുരവും നൽകി മുസ്‌ലിം ലീഗ് ജില്ലാ ഉപാദ്ധ്യക്ഷൻ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

നിയോജകമണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി ഷാനവാസ് വട്ടത്തൂർ പിപി ഗഫൂർ അനുസ്മരണ പ്രഭാഷണം നടത്തി .അഷ്‌റഫ് വളയംകുളം അധ്യക്ഷനായിരുന്നു ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി പി യൂസഫലി ,നിയോജകമണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് ട്രഷറർ സികെ അഷ്‌റഫ് ,സലിം കോക്കൂർ ,ഷബീർ മാങ്കുളം ,റാഷീദ് കോക്കൂർ ,സിവി മജീദ്,എംകെ ജമാൽ, എംകെ നസീർ ,റാഷിദ് കെപി തുടങ്ങിയവർ സംബന്ധിച്ചു.റസീം വളയംകുളം സ്വാഗതവും നിയാസ്… നന്ദിയും പറഞ്ഞു .