29 March 2024 Friday

പ്രസിദ്ധമായ പാലക്കാട് നെന്മാറ-വല്ലങ്ങി വേല ഇന്ന്

ckmnews


പ്രസിദ്ധമായ പാലക്കാട് നെന്മാറ-വല്ലങ്ങി വേല ഇന്ന്. എഴുന്നളളത്തുകളും വാദ്യഘോങ്ങളും കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ടുമെല്ലാം ഒന്നിച്ചാസ്വദിക്കാൻ ഉത്സവപ്രേമികൾ കാത്തിരിക്കുന്ന ആഘോഷദിവസമാണിന്ന്.


നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവം കമനീയമാക്കാൻ നെന്മാറ-വല്ലങ്ങി ദേശങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.പകൽ മുഴുവൻ നീണ്ട് നിൽക്കുന്ന ചടങ്ങുകൾക്ക് ശേഷം വൈകീട്ടോടെ രണ്ട് ദേശങ്ങളുടെ എഴുന്നളളത്തുകളും പന്തലിൽ അണിനിരക്കും,തുടർന്നാണ് കുടമാറ്റവും പകൽവെടിക്കെട്ടും.


പുലർച്ചെ മൂന്നിന് ഇരുദേശങ്ങളുടേയും വെടിക്കെട്ടിന് തുടക്കമാകും. എഴുന്നളളത്തുകൾ കാവിറങ്ങി ദേശങ്ങളിലെത്തി കോലമിറക്കുന്നതോടെയാണ് ഉത്സവചടങ്ങുകൾക്ക് സമാപനമാകുന്നത്.