19 April 2024 Friday

കോക്കൂർ രാജീവ് ഗാന്ധി യൂത്ത് സെന്റർ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

ckmnews

കോക്കൂർ രാജീവ് ഗാന്ധി യൂത്ത് സെന്റർ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു


ചങ്ങരംകുളം:ചൂടും ജലക്ഷാമവും രൂക്ഷമാകുന്ന സാഹചര്യത്തിൽ കോക്കൂർ

രാജീവ് ഗാന്ധി യൂത്ത് സെന്റർ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.ഭാരവാഹികളായ ഹസീബ്,റിയാസ്, ഇശാക്ക്, വിജയൻ,നഷീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തുന്നത്.കോക്കൂർ ഹൈസ്കൂൾ മേഖലയിൽ ഒരു ദിവസം 75 ഓളം കുടുംബങ്ങൾക്കായി രണ്ടായിരം ലിറ്റർ വെള്ളമാണ് വിതരണം ചെയ്തത്‌.എല്ലാ വർഷവും പഞ്ചായത്ത് നടത്തിവരുന്ന കുടിവെള്ള വിതരണം തടസ്സപെട്ടത് കൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ മുൻകൈ എടുത്തു കുടിവെള്ള വിതരണം നടത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.