28 March 2024 Thursday

ചങ്ങരംകുളം സ്റ്റേഷന്‍ യൂണിറ്റ് ട്രോമകെയര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ckmnews

ചങ്ങരംകുളം സ്റ്റേഷന്‍ യൂണിറ്റ് ട്രോമകെയര്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


ചങ്ങരംകുളം:ട്രോമകെയര്‍ ചങ്ങരംകുളം സ്റ്റേഷന്‍ യൂണിറ്റ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചങ്ങരംകുളം കാണി ഫിലിം ഹാളിൽ വെച്ചു ചേർന്ന മലപ്പുറംജില്ലാ ട്രോമാകെയർ ചങ്ങരംകുളം സ്റ്റേഷൻയൂണിറ്റ് ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ താലൂക് കമ്മറ്റിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുത്തത്.പ്രസിഡണ്ട് ഉമ്മര്‍ അധ്യക്ഷത വഹിച്ചു.യൂണിറ്റ് ലീഡര്‍ സാജിത സ്വാഗതവും സെക്രട്ടറി അജ്മൽ അഷ്‌റഫ് നന്ദിയും പറഞ്ഞു.പ്രസിഡന്റ് ആഷിഫ്‌ പവിട്ടപ്പുറം,വൈസ് പ്രസിഡന്റ് അഞ്ജല കെ വി ,സെക്രട്ടറി അജ്മൽ അഷ്റഫ് കെവി,ജോയിൻ സെക്രട്ടറി ആബിദവാഹിദ്,ട്രഷറര്‍ ഹാരിസ് കൊഴിക്കര,ലീഡർ സാജിത പന്താവൂർ,ഡെപ്യൂട്ടി ലീഡർ വാഹിദ് പന്താവൂർ,എക്സിക്യൂട്ടീവ് അംഗങ്ങൾ ആബിദ് എടപ്പാൾ,പ്രേമദാസ്‌ പിടാവന്നൂർ,മിനി എടപ്പാൾ,പ്രേമ എടപ്പാൾ,മുഹമ്മദാലി കക്കിടിപ്പുറം എന്നിവരെയാണ് തിരഞ്ഞെടുത്തത്.