29 March 2024 Friday

വീണ്ടും മുന്നിൽ; ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഫിൻലൻഡ്, ഇന്ത്യ 126-ാം സ്ഥാനത്ത്

ckmnews



ഫിൻലൻഡിനെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. ഏറ്റവും സന്തോഷമുള്ള രാജ്യമായാണ് ഈ നഗരം അറിയപ്പെടുന്നത്. തുടർച്ചയായ ആറാം വർഷവും ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ വസിക്കുന്ന രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഫിന്‍ലന്‍ഡ്‌. യുഎൻ സസ്റ്റൈനബിള്‍ ഡെവലപ്മെന്‍റ് സൊല്യൂഷന്‍സ് നെറ്റ്‌വർക്ക് പുറത്തിറക്കിയ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഇക്കുറിയും ഫിന്‍ലന്‍ഡ്‌ ഒന്നാംസ്ഥാനത്തെത്തിയത്. 137 രാജ്യങ്ങളിൽ നിന്നാണ് ഫിൻലൻഡ്‌ ഒന്നാമതെത്തിയത്

ഡെന്മാർക്കും ഐസ്‌ലൻഡുമാണ് രണ്ടും മൂന്നും സ്ഥാനത്തേക്ക്. കഴിഞ്ഞ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങൾ ഇങ്ങനെ തന്നെയാണ് നിലനിന്നിരുന്നത്. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഈ വർഷം ഇസ്രായേൽ നാലാം സ്ഥാനത്തെത്തി. നെതർലൻഡ്സ് അഞ്ചാം സ്ഥാനത്താണ്. സ്വീഡൻ, നോർവേ, സ്വിറ്റ്‌സർലൻഡ്, ലക്‌സംബർഗ്, ന്യൂസിലൻഡ് എന്നിവയാണ് ആദ്യ പത്തിലെ മറ്റ് രാജ്യങ്ങൾ. ജർമനി ഇത്തവണ 16-ാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 14-ാം സ്ഥാനത്തായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ യഥാക്രമം 15, 19, 21 സ്ഥാനങ്ങളിലാണ്

ഏറ്റവും അസന്തുഷ്ടമായ രാജ്യങ്ങളായി ഇക്കുറിയും അഫ്ഗാനിസ്ഥാനും ലെബനനും തുടർന്നു. ഇന്ത്യ 126-ാം സ്ഥാനത്താണ്. പാകിസ്ഥാൻ, നേപ്പാൾ, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, ഇറാഖ് എന്നിവയ്ക്ക് താഴെയാണ് ഇന്ത്യയുടെ സ്ഥാനം. റഷ്യയും യുക്രെയ്നും പോലും യുദ്ധത്തിന് ശേഷവും ഇന്ത്യയേക്കാൾ മുന്നിലാണ്. റഷ്യ 72-ാം സ്ഥാനത്താണെങ്കിൽ യുക്രെയ്ന്‍ 92-ാം സ്ഥാനത്താണ്.