29 March 2024 Friday

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു:കുറച്ചത് സിലിണ്ടറിന് 91.50 രൂപ

ckmnews

വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു:കുറച്ചത്  സിലിണ്ടറിന് 91.50 രൂപ


വാണിജ്യ പാചക വാതക സിലിണ്ടർ വില കുറച്ചു. 91.50 രൂപയാണ് കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് വില കുറയുക. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടർ വില 2,028 രൂപയാകും. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. സംസ്ഥാനത്ത് ഇതോടെ വാണിജ്യ സിലിണ്ടർ വില 2032.5 രൂപയായി.

ഈ വർഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടർ വിലയിൽ മാറ്റം വരുന്നത്. ജനുവരി ഒന്നിന് ഗാർഹിക സിലിണ്ടർ വില 25 രൂപ ഉയർത്തിയിരുന്നു. പിന്നാലെ മാർച്ച് ഒന്നിനും വാണിജ്യ സിലിണ്ടർ വില 350 രൂപ കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഏപ്രിൽ ഒന്നും വീണ്ടും വിലക്കൂട്ടിയിരിക്കുന്നത്.


ഗാർഹിക സിലിണ്ടറിന്റെ വില അവസാനമായി 2022 ജൂലൈ ആറിനാണ് വർധിപ്പിച്ചത്. ഇത് ഗാർഹിക എൽപിജി സിലിണ്ടറിന്റെ ആകെ വില 1053.5 രൂപയായി ഉയർത്തി. 2022ൽ നാല് തവണയാണ് വില വർധിപ്പിച്ചത്. 2022 മാർച്ചിൽ ആദ്യം 50 രൂപ വർധിപ്പിച്ചു, പിന്നീട് വീണ്ടും 50 രൂപ വർധിപ്പിച്ചു. പിന്നീട് മെയ് മാസത്തിൽ 3.50 രൂപ ഉയർത്തി. ഒടുവിൽ, കഴിഞ്ഞ വർഷം ജൂലൈയിൽ ഗാർഹിക സിലിണ്ടറിന്റെ വില 50 രൂപ വർധിപ്പിച്ചിരുന്നു. നിലവിൽ 1110 രൂപയാണ് ഗാർഹിക സിലിണ്ടർ വില.