10 June 2023 Saturday

സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി; ഉത്തരവ് പുറത്തിറങ്ങി

ckmnews

സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ കൂട്ടി; ഉത്തരവ് പുറത്തിറങ്ങി


തിരുവനന്തപുരം:സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുത്തനെ വർധിപ്പിച്ചു. നിർമാണ പെർമീറ്റ് ഫീസിനു പുറമേ അപേക്ഷാ ഫീസ്, സ്ക്രൂട്ട‌്‌നി ഫീസ് എന്നിവയും കൂട്ടിയിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന തദ്ദേശ വകുപ്പ് ഉത്തരവിറക്കി. പുതിയ നിരക്ക് ഏപ്രിൽ 10ന് പ്രാബല്യത്തിൽ വരുമെന്ന് ഉത്തരവിൽ പറയുന്നു.


ഗ്രാമപഞ്ചായത്തിനു കീഴിൽ 100 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങൾക്ക് 300 രൂപയാണ് അപേക്ഷാഫീസ്. 300 ചതുരശ്ര മീറ്റർ വരെ 1000 രൂപയും 300 ചതുരശ്ര മീറ്ററിനു മുകളിൽ 3000 രൂപയുമാണ്. മുനിസിപ്പാലിറ്റിയിൽ യഥാക്രമം 300, 1000, 4000 എന്നിങ്ങനെയും കോർപറേഷനിൽ 300, 1000, 5000 രൂപ എന്നിങ്ങനെയുമാണ് പുതുക്കിയ ഫീസ്. 


മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറവാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്കുവർധന. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്ര മീറ്റർ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻതന്നെ കെട്ടിട നിർമാണ പെർമിറ്റ് ലഭ്യമാകും.