20 April 2024 Saturday

തവനൂർ കൂരടയിലെ പച്ചക്കറിത്തോട്ടം മന്ത്രി കെ ടി ജലീൽ സന്ദർശിച്ചു

ckmnews


എടപ്പാൾ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തവനൂർ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കൂരടയിലെ അഞ്ചേക്കർ സ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി തോട്ടം മന്ത്രി കെ ടി ജലീൽ സന്ദർശിച്ചു. ഇതോടൊപ്പം അയങ്കലത്തിനും - കുറ്റിപ്പുറത്തിനുമിടയിൽ  നിർമാണം നടന്നു കൊണ്ടിരിക്കുന്ന അസാപ് കെട്ടിട സ്ഥലവും മന്ത്രി സന്ദർശിച്ചു. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി പി അബ്ദുൾ നാസർ, പഞ്ചായത്തംഗം ടി വി ശിവദാസ് എന്നിവരും കൂടെയുണ്ടായിരുന്നു