28 March 2024 Thursday

വയോജനങ്ങൾക്ക് പോഷകാരോഗ്യ കിറ്റ് വിതരണം ചെയ്തു

ckmnews


എടപ്പാൾ:തവനൂർ ഗ്രാമപഞ്ചായത്തിലെ ബിപിഎൽ കുടുംബത്തിൽ ഉൾപ്പെട്ട 70 വയസ്സ് കഴിഞ്ഞ 400 വയോജനങ്ങൾക്ക് പോഷകാരോഗ്യ കിറ്റ് വിതരണം ചെയ്തു.കെ ടി ജലീൽ എം എൽ എ വിതരണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് സിപി നസീറ, വൈസ് പ്രസിഡന്റ് ടിവി ശിവദാസ്, സെക്രട്ടറി അബ്ദുൽ സലീം,മെഡിക്കൽ ഓഫീസർ വിജിത്,ഡോക്ടർ ശരത്,ധനലക്ഷ്മി, പ്രജി, പ്രേമലത, മാനസ ഐസിഡിഎസ്, കെപി വേണു എന്നിവർ സംസാരിച്ചു.