19 April 2024 Friday

വട്ടംകുളം പഞ്ചായത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ckmnews


എടപ്പാൾ:വട്ടംകുളം ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ക്ഷാമം നേരിടുന്ന ഭാഗങ്ങളിൽ കുടിവെള്ള വിതരണം  ആരംഭിച്ചു.രണ്ട് ക്ലസ്റ്റർ ആക്കി തിരിച്ചു രണ്ട് വാഹനങ്ങളിലായി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്കാണ് ഗ്രാപഞ്ചായത്തിന്റെ നേതൃത്വത്തിൽ രൂപം നൽകിയത്, വെള്ളം അമൂല്യമാണെന്നും അത് ദുരുപയോഗം ചെയ്‌താൽ മറ്റുള്ളവർ ബുദ്ധിമുട്ടിലാകുമെന്നും, നമ്മെപ്പോലെ മറ്റുള്ളവരും ജലത്തിനായി കാത്തിരിക്കുന്നുണ്ടെന്ന ബോധ്യത്തോടെയും,സൂക്ഷ്മതയോടെയും കുടിവെള്ളം ഉപയോഗിക്കണമെന്നും പദ്ധതി ഉദ്ഘാടനം ചെയ്ത പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ഉദ്ഘാടനം ചെയ്തു.കടുത്ത വേനലിൽ ജല ദൗർബല്യം എല്ലായിടത്തും നേരിടുന്നുണ്ടെന്നും ആ തിരിച്ചറിവിൽനിന്നു കൊണ്ട് എല്ലാവരും ഈ പദ്ധതിയോട് സഹകരിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു.എം എ,നജീബ്,പുരുഷോത്തമൻ, ദിലീപ് എരുവാപ്ര തുടങ്ങിയ മെമ്പർമാരും,നാസർ കൊലക്കാട്ട്, ബാലൻ പുളിക്കൽ, യു വി, സിദ്ധീക്, ഹാരിസ് മൂതൂർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു,