വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 25 - 74 കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ 2023 - 2024 വാർഷിക ബജറ്റ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഫൗസിയ വടക്കേപ്പുറത്ത് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു.257478724 കോടി രൂപ വരവും , 253284460 രൂപ
ചെലവും , നീക്കിയിരിപ്പായി 4194264 രൂപയും പ്രതീക്ഷിക്കുന്ന ബജറ്റ് ആണ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അവതരിപ്പിച്ചത്.ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ ബജറ്റിൽ ഭവന - ആരോഗ്യ - ശുചിത്വ മേഖലകൾക്ക് ഊന്നൽ നല്കിയും ഉത്പാദന - സേവന - കുടിവെള്ള - മേഖലക്ക് പ്രാധാന്യം നല്കിയും പശ്ചാത്തലം , തെരുവ് വിളക്ക് , വിദ്യാഭ്യാസ , വനിത , ശിശു , ഭിന്നശേഷി , അതിദാരിദ്ര്യ നിർമ്മാർജ്ജന , പ്രദേശിക ടൂറിസം , ദുരന്ത നിവാരണം തുടങ്ങി മറ്റു പദ്ധതികൾക്ക് പരിഗണന നല്കുകയും ചെയ്യുന്ന രീതിയിലാണ് ബജറ്റിന് രൂപം നല്കിയിട്ടുള്ളത്
ഭവന - ആരോഗ്യ - ശുചിത്വ മേഖലയ്ക്ക് 65535000 രൂപയും , ഉത്പാദന മേഖലക്ക് 11202000 രൂപയും , സേവന മേഖലക്കായി 113223160 രൂപയും , പശ്ചാത്തല മേഖല - തെരുവ് വിളക്ക് പ്രാദേശിക ടൂറിസം എന്നിവക്കായി 12116000 രൂപയും , വിദ്യാഭ്യാസ കായിക - യുവജന ക്ഷേമ ത്തിനായി 2500000 രൂപയും , വ്യദ്ധർ - ശാരീരിക - മാനസിക വെല്ലുവിളികൾ നേരിടുന്നവർ , അഗതികൾ ഉൾപ്പെടെ വിവിധ ദാരിദ്ര ലഘൂകരണ പദ്ധതികൾക്കായി
26693160 രൂപയും വനിത - ശിശുക്ഷേമം , മറ്റ് സാമൂഹ്യ സുരക്ഷിതത്വ പരിപാടികൾക്കായി 1700000 രൂപയും , പട്ടിക ജാതി വികസനത്തിന് 2000000 രൂപയും ,മത്സ്യ മേഖലക്ക് 2500000 രൂപയും വകയിരുത്തിയ ബജറ്റാണ് അവതരിപ്പിച്ചത്.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര , റംസി റമീസ് ,പഞ്ചായത്തംഗങ്ങളായ ഹുസ്സൈൻ പാടത്ത കായിൽ , ഷരീഫ മുഹമ്മദ് തുടങ്ങിയവർ ബജറ്റ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി വി . എ . ഉണ്ണികൃഷ്ണൻ സ്വാഗതവും , അസിസ്റ്റന്റ് സെക്രട്ടറി ടി. കവിത നന്ദിയും പറഞ്ഞു .