10 June 2023 Saturday

ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ; മലയാളി താരം സന്ദീപ് വാര്യർ ടീമിൽ

ckmnews


ജസ്പ്രീത് ബുംറയുടെ പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യൻസ്. പരിക്ക് മൂലം ടൂർണമെന്റിൽ നിന്ന് പുറത്തായ സ്റ്റാർ ബൗളർക്ക് പകരം മലയാളി താരം സന്ദീപ് വാര്യർ ടീമിൽ ഇടംപിടിച്ചു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ മത്സരത്തിന് മുമ്പ് സന്ദീപ് മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേരും.

നേരത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെയും ഭാഗമായിരുന്നു വാര്യർ. ആഭ്യന്തര സർക്യൂട്ടിൽ 69 ടി20 മത്സരങ്ങൾ ഉൾപ്പെടെ 200-ലധികം മത്സരങ്ങൾ കളിച്ച സന്ദീപ് തന്റെ കരിയറിൽ ഇതുവരെ ആകെ 362 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2021ലാണ് അദ്ദേഹം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.