Alamkode
എ സ്കെ എസ്എസ്എഫ് ചങ്ങരംകുളത്ത് ഈഫ്താർ ടെന്റ് ഉദ്ഘാടനം ചെയ്തു
ചങ്ങരംകുളം:എസ് കെ എസ് എസ് എഫ് ചങ്ങരംകുളം മേഖല കമ്മറ്റി റമളാൻ കാമ്പയിനിന്റെ ഭാഗമായി ഹൈവേ പരിസരത്ത് ഒരുക്കിയ ഇഫ്താർ ടെന്റ് ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ ഉദ്ഘാടനം ചെയ്തു.നോമ്പുകാരായ യാത്രക്കാർക്ക് ഫ്രൂട്ട്സ്,ഈത്തപ്പഴം, വെള്ളം അടങ്ങിയ കിറ്റുകളായാണ് നൽകി വരുന്നത്. ചടങ്ങിൽ മേഖല പ്രസിഡന്റ് ഇസ്ഹാഖ് ഹുദവി,ഇബ്രാഹിം അസ്ഹരി, റഫീഖ് അൻവരി, ഷഫീഖ് ആലംകോട്, ഷഹീർ അമയിൽ,ഇബ്രാഹിം മാസ്റ്റർ,ഇസ്മായിൽ അമയിൽ റൗഫ് പെരുമുക്ക്, ശുഐബ് കാഞ്ഞിയൂർ, അനസ് നരണിപുഴ,സുറാഖത്ത് തുടങ്ങിയവർ സംബന്ധിച്ചു