20 April 2024 Saturday

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരഗാത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു

ckmnews


ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ ട്വിറ്ററിൽ ബ്ലൂ ടിക്ക് ഉണ്ടാവൂ. ആൻഡ്രോയ്ഡ്, ഐഫോൺ ഡിവൈസുകളിൽ മാസം 900 നൽകണം. വെബ് വേർഷനിൽ 650 രൂപയാണ് ബ്ലൂ സബ്സ്ക്രിപ്ഷനു ചാർജ്

ട്വിറ്ററിനെ ബ്ലൂ ടിക്ക് സബ്സ്ക്രിപ്ഷൻ പണം മുടക്കി വാങ്ങിയവരിൽ താലിബാൻ നേതാക്കളും ഉൾപ്പെട്ടിരുന്നു. രണ്ട് താലിബാൻ നേതാക്കളും നാല് പ്രവർത്തകരും ബ്ലൂ ടിക്ക് വാങ്ങിയെന്നാണ് ബിബിസി റിപ്പോർട്ടിൽ പറയുന്നത്. പിന്നീട് ഈ ഹാൻഡിലുകളുടെ വെരിഫിക്കേഷൻ മാറ്റി.

താലിബാൻ്റെ വിവരാവകാശ വിഭാഗം തലവൻ ഹിദായത്തുള്ള ഹിദായത്ത്, അഫ്ഗാൻ മാധ്യമ നിരീക്ഷണ വിഭാഗം തലവൻ അബ്ദുൽ ഹഖ് ഹമ്മാദ് തുടങ്ങിയവർ ബ്ലൂ ടിക്ക് വാങ്ങിയിട്ടുണ്ട്. ഹിദായത്തുള്ളയ്ക്ക് 1,87,000 ഫോളോവർമാരും അബ്ദുൽ ഹഖിന് 1,70,000 ഫോളോവർമാരും ഉണ്ട്. ബിബിസി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഈ അക്കൗണ്ടുകളുടെ വെരിഫിക്കേഷൻ അപ്രത്യക്ഷമായത്.


ടിറ്റർ ബ്ലൂ സ്വന്തമാക്കിയാൽ ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും ഒപ്പം 1080 പിക്സൽ വിഡിയോകൾ അപ്ലോഡ് ചെയ്യാനും കഴിയും. നീല ചെക്ക്മാർക്ക് പ്രൊഫൈൽ പേരിനൊപ്പം ഉണ്ടാവും.


ഇലോൺ മസ്‌ക് തലപ്പത്ത് വന്നതിൽ പിന്നെ വ്യാപക അഴിച്ചുപണിയാണ് ട്വിറ്റർ ആസ്ഥാനത്ത് നടക്കുന്നത്. നേതൃനിരയിൽ നിന്ന നിരവധി പേരെ പിരിച്ചുവിട്ടു. ഇക്കൂട്ടത്തിൽ ട്വിറ്ററിന്റെ സിഇഒ ആയിരുന്ന ഇന്ത്യൻ സ്വദേശി പരാഗ അഗർവാളും ലീഗൽ എക്‌സിക്യൂട്ടിവ് വിജയ് ഗദ്ദെയും ഉൾപ്പെടും. ഇന്ത്യയിൽ മാത്രം 200 ലേറെ പേരെയാണ് ട്വിറ്റർ പിരിച്ചുവിട്ടത്.


ട്വിറ്ററിൽ വർക്ക് ഫ്രം ഹോം നിർത്തലാക്കിയിരുന്നു. ഓഫീസിലേക്ക് വരുന്നില്ലെങ്കിൽ രാജി സ്വീകരിച്ചിരിക്കുന്നു എന്നാണ് മസ്ക് ട്വിറ്റർ ജീവനക്കാരുമായി നടത്തിയ ആദ്യ കൂടിക്കാഴ്ചയിൽ പറഞ്ഞത്. ജീവനക്കാർ കഠിനാധ്വാനം ചെയ്യണം. ഉടൻ കൂടുതൽ പണം സമാഹരിച്ചില്ലെങ്കിൽ കമ്പനി പാപ്പരാവുമെന്നും അദ്ദേഹം പറഞ്ഞതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.


ഇതിനിടെ ചില മുതിർന്ന ജീവനക്കാർ രാജിവച്ചു എന്നാണ് വിവരം. മസ്കിൻ്റെ പുതിയ ലീഡർഷിപ്പ് ടീമിൽ പെട്ട യോൽ റോത്ത്, റോബിൻ വീലർ എന്നിവർ കമ്പനി വിട്ടു.