ചങ്ങരംകുളം മൂക്കുതലയിൽ വയോദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചങ്ങരംകുളം മൂക്കുതലയിൽ വയോദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ചങ്ങരംകുളം:മൂക്കുതലയിൽ വയോദികനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മൂക്കുതല വടക്കുമുറിയിൽ താമസിച്ചിരുന്ന പെരുശ്ശേരിപറമ്പിൽ താമി(70)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.വ്യാഴാഴ്ച രാത്രി ഏഴരയോടെ വീടിന് സമീപത്തെ പറമ്പിലെ മരത്തിൽ കയർ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയ താമിയെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം വെള്ളിയാഴ്ച കാലത്ത് ചങ്ങരംകുളം പോലീസ് ഇൻക്വസ്റ്റ് നടത്തും.പൊന്നാനി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.വർഷങ്ങളായി നന്നംമുക്ക് വില്ലേജിൽ ക്ളീനിങ് ജോലിക്കാരനായിരുന്നു മരിച്ച താമി.ഭാര്യ മാളൂ.മക്കൾ:വിജയൻ,
മല്ലിക,രാധിക