08 June 2023 Thursday

6 വയസുകരന് നേരെ പ്രകൃതിവിരുദ്ധ പീഡനം;പ്രതിക്ക് 10 വർഷം തടവും, പിഴയും

ckmnews

6 വയസുകരന് നേരെ പ്രകൃതിവിരുദ്ധ പീഡനം;പ്രതിക്ക് 10 വർഷം തടവും, പിഴയും


കുന്നംകുളം:ആറ് വയസ്സുകാരനെ മിഠായി വാങ്ങിച്ചു നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ  മധ്യവയസ്കന് 10 വർഷം  കഠിന  തടവും 20500 രൂപ പിഴയും ശിക്ഷ വിധിച്ചു. നാട്ടിക ചാഴുവീട്ടിൽ 42 വയസ്സുള്ള പ്രകാശനെയാണ് കുന്നംകുളം  ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി എസ്.ലിഷ  കുറ്റക്കാരനെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.2020 നവംബർ മാസത്തിലാണ് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മിട്ടായി വാങ്ങിത്തരാമെന്ന് പറഞ്ഞ്  പ്രലോഭിപ്പിച്ച് സൈക്കിളിൽ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിൽ വച്ച്  ലൈംഗിക പീഡനം  നടത്താൻ ശ്രമിച്ചത്.പ്രതി കുട്ടിയെ കുറ്റിക്കാട്ടിലേക്ക് തട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനം നടത്താൻ ശ്രമിക്കുന്നത് നാട്ടുകാർ കണ്ടതിനെ തുടർന്ന്  വീട്ടുകാരെ അറിയിക്കുകയും, തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ വലപ്പാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പോക്സോ പബ്ലിക് പ്രോസിക്യൂട്ടർ കെഎസ് ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി  അഡ്വ:അമൃതയും,അഡ്വ:സഫ്നയും ഹാജരായി.  19 സാക്ഷികളെ വിസ്തരിക്കുകയും  20 രേഖകളും,തൊണ്ടിമുതലുകളും  ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു.വലപ്പാട് പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്നവിപി അരിസ്റ്റോട്ടിലാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.തുടർന്ന് വലപ്പാട്  ഇൻസ്‌പെക്ടറായിരുന്ന ഇ.നൗഷാദ് കേസ് അന്വേഷണം  പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി വലപ്പാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ മിഥുൻ വഴക്കുളവും പ്രവർത്തിച്ചിരുന്നു.