01 December 2023 Friday

കടവല്ലൂരിൽ ടോറസ് ലോറിക്ക് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം രോഗി അടക്കം മൂന്നു പേർക്ക് പരിക്ക്

ckmnews

കടവല്ലൂരിൽ ടോറസ് ലോറിക്ക് പിറകിൽ ആംബുലൻസ് ഇടിച്ച് അപകടം


രോഗി അടക്കം മൂന്നു പേർക്ക് പരിക്ക്


പെരുമ്പിലാവ്:കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ടോറസ് ലോറിക്ക് പിറകിലടിച്ച് ഉണ്ടായ അപകടത്തിൽ 

മൂന്നുപേർക്ക് പരിക്ക്.കുറ്റിപ്പുറത്ത് നിന്നും രോഗിയുമായി തൃശ്ശൂരിലേക്ക് പോവുകയായിരുന്ന  ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ചങ്ങരംകുളം

ഭാഗത്തുനിന്ന് വന്നിരുന്ന ടോറസ് ലോറി കടവല്ലൂർ അമ്പലം സ്റ്റോപ്പിൽ നിന്നും പഴഞ്ഞി റോഡിലേക്ക് തിരിയുമ്പോഴാണ് അപകടം ഉണ്ടായത്.പരിക്കേറ്റ ഒരാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മറ്റു വിവരങ്ങൾ അറിവായിട്ടില്ല.അപകടത്തിൽ ആംബുലൻസിന്റെ മുൻവശം ഭാഗികമായി തകർന്നു .ഓട്ടോ തൊഴിലാളികളും നാട്ടുകാരും ഹൈവേ പോലീസും രക്ഷാപ്രവർത്തനം നടത്തി.