28 March 2024 Thursday

തുയ്യം ഗ്രാമീണവായനശാല ആസ്വാദന ചര്‍ച്ച സംഘടിപ്പിച്ചു

ckmnews

തുയ്യം ഗ്രാമീണവായനശാല ആസ്വാദന ചര്‍ച്ച സംഘടിപ്പിച്ചു


എടപ്പാള്‍:രമ്യാ ബാബുവിൻ്റെ ഇരുൾ മേഘങ്ങൾക്ക് പറയാനുള്ളത് എന്ന കവിതാ സമാഹാരത്തെ സംബന്ധിച്ച് തുയ്യം ഗ്രാമീണ വായനശാല സംഘടിപ്പിച്ച ആസ്വാദന ചർച്ച അഡ്വ: വിജയൻ കോതമ്പത്ത് ഉൽഘാടനം ചെയ്തു.കെ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു.രമേഷ് Kp സ്വാഗതം പറഞ്ഞു.ടി.വി.മുകുന്ദൻ മാസ്റ്റർ, P. V. നളിനി, PP വിജി, വാസുദേവൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.കെ.അനീഷ് നന്ദി രേഖപ്പെടുത്തി. രമ്യ മറുപടി പ്രസംഗം നടത്തി.ചടങ്ങിൽ ഓർക്കുക വല്ലപ്പോഴും എന്ന ഷോർട്ട് ഫിലിമിൽ നായക കഥാപാത്രമായി അഭിനയിച്ച പാലേക്കാട്ട് ഗിരീഷിനെ ആദരിച്ചു.SSLC പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെ അനുമോദിച്ചു.