24 April 2024 Wednesday

തൃശ്ശൂരില്‍ ആറുവയസ്സുകാരന്‍ വെട്ടേറ്റു മരിച്ചു

ckmnews


തൃശ്ശൂര്‍: മുപ്ലിയത്ത് അതിഥി തൊഴിലാളികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ആറു വയസുകാരൻ വെട്ടേറ്റ് മരിച്ചു.അതിഥി തൊഴിലാളിയുടെ മകനായ നാജുർ ഇസ്ലാം ആണ് മരിച്ചത്.അമ്മ നജ്മക്ക് ഗുരുതരമായി വെട്ടേറ്റു.അമ്മാവൻ ജമാലുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന.