Alamkode
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് നൈറ്റ് മാർച്ച് നടത്തി

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് നൈറ്റ് മാർച്ച് നടത്തി
ചങ്ങരംകുളം:രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി യുഡിവൈഎഫ് ചങ്ങരംകുളം മേഖല കമ്മിറ്റി നൈറ്റ് മാർച്ച് നടത്തി.രാത്രി 10 മണിയോടെ പന്തം കത്തിച്ച് ടൗൺ ചുറ്റി നടന്ന പ്രതിഷേധത്തിൽ നൂറ്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.റോഡിൽ കുത്തിയിരുന്ന് പ്രതിഷേധത്തിന് ശ്രമിച്ച പ്രവർത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിച്ചു.സിദ്ധിക്ക് പന്താവൂർ ഉദ്ഘാടനം ചെയ്തു.സാദിക് നെച്ചിക്കൽ അധ്യകത വഹിച്ച പരിപാടിയിൽ നിഥിൻ ഭാസ്കർ സ്വാഗതം പറഞ്ഞു.പിപി യൂസഫലി,ഷാനവാസ് വട്ടത്തൂർ,നാഹിർ ആലുങ്ങൽ,പിടി ഖാദർ, സലീം ചങ്ങരംകുളം, ജഫീർ പള്ളികുന്ന്, ഇഖ്ബാൽ നരണിപ്പുഴ, ഷറഫുദ്ദീൻ ആലംകോട് എന്നിവർ സംസാരിച്ചു