20 April 2024 Saturday

വിമുക്തഭടന്മാരുടെ രാഷ്ട്ര രക്ഷാ സംഗമത്തിന്റെ മണ്ഡലതല സമ്പർക്ക പരിപാടികൾക്ക് തുടക്കമായി

ckmnews

വിമുക്തഭടന്മാരുടെ രാഷ്ട്ര രക്ഷാ സംഗമത്തിന്റെ മണ്ഡലതല സമ്പർക്ക പരിപാടികൾക്ക് തുടക്കമായി 


ചങ്ങരംകുളംഏപ്രിൽ എട്ടിന് കോഴിക്കോട് നടക്കുന്ന വിമുക്തഭടന്മാരുടെ രാഷ്ട്ര രക്ഷാ സംഗമത്തിന്റെ മണ്ഡലം തല സമ്പർക്ക പരിപാടികളുടെ ഉദ്ഘാടനം കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ ചക്കൂത്ത് രവീന്ദ്രൻ നിർവഹിച്ചു.വിമുക്തഭടന്മാരോട് ആദരവ് പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര പ്രതിരോധ മന്ത്രി ശ്രീ രാജനാഥ് സിംഗ് പങ്കെടുക്കുന്ന രാഷ്ട്രരക്ഷാ സംഗമത്തിൽ  പൊന്നാനി മണ്ഡലത്തിൽ നിന്നും നിരവധി വിമുക്തഭടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും പങ്കെടുപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ടി ഗോപാലകൃഷ്ണൻ പ്രസാദ് പടിഞ്ഞാക്കര സുധാകരൻ നന്നംമുക്ക് എന്നിവർ സമ്പർക്കത്തിന് നേതൃത്വം നൽകി