മലബാർ നവോത്ഥാന ജാഥക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി

മലബാർ നവോത്ഥാന ജാഥക്ക് പെരുമ്പിലാവിൽ സ്വീകരണം നൽകി
പെരുമ്പിലാവ് :കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നടത്തുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ വേദിയിൽ സ്ഥാപിക്കാനുള്ള കെ.കേളപ്പന്റെയും , കെ.പി. കേശവമേനോന്റെയും ഛായ ചിത്രവും വഹിച്ചു കൊണ്ടുള്ള കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് ടി.സിദ്ധിഖ് എം.എൽ എ .നയിക്കുന്ന മലബാർ നവോത്ഥാന ജാഥക്ക് തൃശ്ശൂർ ജില്ല അതിർത്തിയായ പെരുമ്പിലാവിൽ ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് ,മുൻ യു.ഡി.എഫ്.ജില്ല ചെയർമാൻ ജോസഫ് ചാലിശ്ശേരി,കെ.പി.സി.സി.സെക്രട്ടറി സുനിൽ അന്തിക്കാട്, മുൻ എം.എൽ.എ.പി.എ.മാധവൻ, ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ , യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ,ഡി.സി.സി.സെക്രട്ടറിമാരായ ബിജോയ് ബാബു, സജീവൻ കുറിയച്ചിറ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ , കടവല്ലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഫൈസൽ കാഞ്ഞിരപ്പിള്ളി തുടങ്ങിയവർ സ്വീകരണത്തിന് നേതൃത്വം നല്കി.