29 March 2024 Friday

ലോക നാടക ദിനത്തിൽ നന്മയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു

ckmnews

ലോക നാടക ദിനത്തിൽ നന്മയുടെ ആഭിമുഖ്യത്തിൽ  സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു


കുന്നംകുളം :അവശതയനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന കുന്നംകുളത്തെ കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ആഭിമുഖ്യത്തിൽ ലോക നാടക ദിനത്തിന്റെ ഭാഗമായ്   സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.നഗരസഭ ടൗൺഹാളിൽ

സംഘടിപ്പിച്ച സാംസ്കാരിക സദസ്സിന്റെ ഉദ്ഘാടനം

കവിയും എഴുത്തുകാരനുമായ ആലംങ്കോട് ലീലാകൃഷ്ണൻ നിർവഹിച്ചു.കേരളത്തിൽ ഒട്ടുമിക്ക കലാകാരന്മാരും അനാഥരും ദുഃഖിതരും ദരിദ്രരുമായിട്ടാണ് കടന്നു പോയിരിക്കുന്നത്.കലയിലൂടെ ചില ലക്ഷ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ചിലരാണ് ദുർബലരായ കലാകാരന്മാരെ ചൂഷണം ചെയ്യുന്നത്. കലാരംഗത്ത് ദുർബലരായി പോയ കലാകാരന്മാർക്ക് താങ്ങായും തണലായും മാറുവാൻ നന്മ സംഘടനയ്ക്ക് സാധിക്കണമെന്നും  ആലംങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.സിനിമ - നാടക നടനും നന്മയുടെ രക്ഷാധികാരിയുമായ ശിവജി ഗുരുവായൂർ നാടക ദിന സന്ദേശം നൽകി.നന്മ വൈസ് പ്രസിഡൻ്റ് കെ കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ലെബീബ് ഹസൻ, നഗരസഭ കൗൺസിലറും പാർലമെൻ്ററി പാർട്ടി നേതാവുമായ കെ കെ മുരളി, നന്മ ട്രഷറർ രാജൻ ചൂണ്ട പുരക്കൽ, എന്നിവർ സംസാരിച്ചു.നന്മ സെക്രട്ടറി ഷൈമ ജ്യോതിഷ് സ്വാഗതവും, സംഘാടക സമിതി കൺവീനർ കെ.വി മുനീർ നന്ദിയും പറഞ്ഞു.ലോകനാടക ദിനത്തോടനുബന്ധിച്ച് സ്ത്രീപക്ഷ മുന്നേറ്റ നാടകമായ "പൂമാതൈ പൊന്നമ്മ" എന്ന നാടകം അരങ്ങേറി. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ ശിവജി ഗുരുവായൂർ പ്രധാന വേഷം ചെയ്തു. കൂടാതെ പ്രകൽഭരായ

24 ഓളം കലാകാരൻമാരും നാടകത്തിൽ അണിനിരന്നു.ടൗൺഹാളിലെ നിറഞ്ഞ സദസ്സിലാണ് നാടകം അരങ്ങേറിയത്