28 March 2024 Thursday

കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

ckmnews

കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി


ചങ്ങരംകുളം:കർഷക കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി.കോൾ മേഖലയിൽ നെല്ല് സംഭരണത്തിന് 2200 കിലോക്ക് പരിധി വെച്ച സർക്കാർ തീരുമാനം പിൻവലിക്കുക,രണ്ടാം വിള യുടെ സംഭരണ തുക കർഷകർക്ക് ഉടൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ അഡ്വക്കറ്റ് സിദ്ദിഖ് പന്താവൂർ ഉൽഘാടനം ചെയ്തു.ഹക്കിം പെരു മുക്ക് സ്വാഗതം പറഞ്ഞു.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത വഹിച്ചു.കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രടറി കെടി സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.പിടി കാദർ,നാഹിർ ആലുങ്കൽ,കാരയിൽ അപ്പു,ഹംറൈർ കൊടക്കാട്,അബ്ദു കിഴിക്കര,ടി കൃഷ്ണൻ നായർ,കെസി അലി.പികെ അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു