എറണാകുളത്ത് മോർ ഒസ്താത്തിയോസ് ബാവ ഓർമ്മയും സുവിശേഷ യോഗവും സമാപിച്ചു

എറണാകുളത്ത്
മോർ ഒസ്താത്തിയോസ് ബാവ ഓർമ്മയും സുവിശേഷ യോഗവും സമാപിച്ചു
എറണാകുളം സെൻറ് ഒസ്താത്തിയോസ് സ്ളീബാ യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തിയ സുവിശേഷ യോഗം സമാപിച്ചു.കുന്നംകുളം ചാരിറ്റബിൾ സൊസെറ്റി ഹാളിൽ സന്ധ്യാ നമസ്ക്കാരവും ,ഗാനശൂശ്രഷയും ,വേദവായനയും ഉണ്ടായി.തുടർന്ന് നടന്ന സുവിശേഷ യോഗത്തിൽ ഫാ.ജോഷി ചിറ്റേഴത്ത് അദ്ധ്യക്ഷനായി.ഫാ. സെറാഫിൻ മണ്ടുബാൽ പരിശുദ്ധ സ്ളീബാ മോർ ഒസ്താത്തിയോസ് ബാവ അനുസ്മരണ പ്രഭാഷണം നടത്തി.ഫാ. വർഗ്ഗീസ് മുണ്ടക്കയംആമുഖ സന്ദേശം നൽകി
സുവിശേഷ യോഗത്തിൽ ശാലോം ടി.വി.പ്രഭാഷകൻ ഫാ.ബാബു ജോൺ പാലക്കുന്നേൽ വചന സന്ദേശം നൽകി.സ്നേഹവിരുന്നും ഉണ്ടായി.ഇടവകയുടെ നേതൃത്വത്തിൽ കുന്നംകുളം പ്രദേശത്ത് വലിയ നോമ്പിൽ വീടുകളിൽ കൂടി വന്നുള്ള നമസ്ക്കാരത്തെ സ്മരിച്ച് എട്ട് ഞായറാഴ്ചകളിൽ നടക്കുന്ന കൂടി വന്ന നമസ്ക്കാരം ഏപ്രിൽ 2 ന് ഞായറാഴച സമാപിക്കും.സുവിശേഷ യോഗത്തിന് പള്ളി ട്രഷറർ പി.കെ. ജിജു സ്വാഗതവും , സെക്രട്ടറി പി.പി. ഷാജു നന്ദിയും പറഞ്ഞു.കുന്നംകുളം, ചാലിശേരി ,പെങ്ങാമുക്ക് , പാർന്നൂർ , ചേലക്കര പ്രദേശങ്ങളിൽ നിന്ന് കച്ചവടവുമായി ബന്ധപ്പെട്ട് എറണാകുളത്ത് താമസിക്കുന്ന 77 യാക്കോബായ കുടുംബങ്ങളാണ് സെന്റ് ഒസ്താത്തിയോസ് സ്ളീബാ പള്ളി ഇടവകയിൽ ഉള്ളത്.