16 April 2024 Tuesday

നന്നംമുക്കിൽ ലൈഫ് ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു

ckmnews

നന്നംമുക്കിൽ ലൈഫ്  ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു വിതരണം ചെയ്തു


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണം നടത്തി. പൊന്നാനി എം എൽ എ. പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ,പ്രിൻഷാ സുനിൽ, രാഗി രമേശ്‌,കൗസല്യ രവി,അഷ്‌റഫ്‌ കാട്ടിൽ, ജബ്ബാർ കുറ്റിയിൽ, ചാന്ദ്നി രവീന്ദ്രൻ, ഷണ്മുകൻ,റഷീന റസാഖ്, സാദിഖ് നെച്ചിക്കൽ, സബിത വിനയകുമാർ, ഉഷ,ബ്ലോക്ക് മെമ്പർമാരായ ജമീല മനാഫ്,ആശ ലത, വിവിധ രാഷ്ട്രീയ പാർട്ടി കളുടെ പ്രതിനിധികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വൈസ് പ്രസിഡണ്ട് ഒ പി പ്രവീൺ സ്വാഗതം പറഞ്ഞു.