Thiruvananthapuram
മഴയ്ക്കൊപ്പം ഇടിമിന്നലും; 31 വരെ മുന്നറിയിപ്പ്, കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; ഉയർന്ന തിരമാല ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് മുതല്‍ 31 വരെയാണ് മഴയ്ക്ക് സാധ്യതയുള്ളത്. അടുത്ത അഞ്ച് ദിവസത്തേക്ക് എവിടേയും പ്രത്യേക അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് അടുത്ത മണിക്കൂറുകളില്‍ സാധ്യതയുണ്ടെന്നും വൈകുന്നേരം ഏഴ് മണിക്കുള്ള മുന്നറിയിപ്പില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.