23 April 2024 Tuesday

വെളിയങ്കോട് പഞ്ചായത്ത് മൊബൈൽ ലോക് അദാലത്ത് നടത്തി

ckmnews

വെളിയങ്കോട്  പഞ്ചായത്ത് 

മൊബൈൽ ലോക് അദാലത്ത് നടത്തി


എരമംഗലം:നിയമ സേവന  അതോറിറ്റി നിയമം  വഴി പൊതു ജനങ്ങൾക്ക്  ലഭിക്കുന്ന സേവനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ  ജനങ്ങളിലേക്ക്  എത്തിക്കുന്നതിനായി  കേരള  ലീഗൽ സർവ്വീസ്  സൊസൈറ്റിയുടെ  മൊബൈൽ   അദാലത്ത് പദ്ധതിയുടെ ഭാഗമായി  വെളിയങ്കോട്  ഗ്രാമ പഞ്ചായത്തും പൊന്നാനി ലീഗൽ .സർവ്വീസ്  കമ്മിറ്റിയും  സംയുക്തമായി  സംഘടിപ്പിച്ച  ലോക്  അദാലത്ത്  ഗ്രാമ പഞ്ചായത്ത്  കോൺഫറൻസ്  ഹാളിൽ  ഗ്രാമ പഞ്ചായത്ത്  പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു  ഉദ്ഘാടനം  ചെയ്തു.ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ്  ഫൗസിയ  വടക്കേപ്പുറത്ത്  അധ്യക്ഷത  വഹിച്ചു .മനുഷ്യാവകാശങ്ങൾ എന്ന  വിഷയത്തിൽ  അഡ്വ .വി. ഐ. എം . അശറഫ്  നിയമ ബോധവത്കരണ  ക്ലാസ്സ് എടുത്തു.അദാലത്തിലേക്ക് എത്തപ്പെട്ട  പരാതികൾ പൊന്നാനി  ലീഗൽ സർവ്വീസ്  കമ്മിറ്റി മുഖേന പരിഹരിക്കുന്നതിന്  വേണ്ട  നടപടികൾ  സ്വീകരിച്ചു.ഗ്രാമ  പഞ്ചായത്ത്  സ്റ്റാന്റിംഗ്  കമ്മിറ്റി  ചെയർമാൻ   സെയ്ത്  പുഴക്കര , പൊന്നാനി  താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി, റബാഹ് റക്കാസ് , ഗ്രാമ പഞ്ചായത്ത്  സെക്രട്ടറി എ.എ.ഉണ്ണികൃഷ്ണൻ , ഗ്രാമ പഞ്ചായത്ത് അംഗം പി . പ്രിയ , ആസൂത്രണ സമിതി  ഉപാധ്യക്ഷൻ ,കെ.എം.അനന്ദകൃഷ്ണൻ , തുടങ്ങിയവർ  സംസാരിച്ചു.ഗ്രാമ പഞ്ചായത്ത്  അംഗങ്ങളായ  ഷരീഫ മുഹമ്മദ് , റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , സബിന പുന്നക്കൽ , ലീഗൽ സർവ്വീസ്  വളണ്ടിയർമാരാ യ ,സജിനി ,ശ്യാമിലി ,അശ്വതി  തുടങ്ങിയവർ   നേത്യത്വം  നല്കി.നിർവ്വഹണ  ഉദ്യോഗസ്ഥർ , വിവിധ  സംഘടന പ്രതിനിധികൾ ,അങ്കണവാടി , കുടുംബശ്രീ ഭാരവാഹികൾ ,തുടങ്ങിയവർ ,തുടങ്ങിയവർ  പങ്കെടുത്തു .