08 June 2023 Thursday

സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരമായ ദെജ്ജാല് പ്രകാശനം ചെയ്തു

ckmnews

സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെ കഥാസമാഹാരമായ ദെജ്ജാല് പ്രകാശനം ചെയ്തു


ചങ്ങരംകുളം:പ്രമുഖ കഥാകൃത്തും സാംസ്കാരിക പ്രവർത്തകനുമായ സോമൻ ചെമ്പ്രേത്തിൻ്റെ അഞ്ചാമത്തെകഥാസമാഹാരമായ ദെജ്ജാല് പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് കവയിത്രിയും നിരൂപകയുമായ ഡോ.ഇ എം സുരജയ്ക്ക് നൽകി പ്രകാശനം ചെയ്തു.ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാലയിൽ വെച്ച് നടന്ന പ്രകാശനച്ചടങ്ങ് പി വി നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.കെ വി ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.ടി പി മുകുന്ദൻ സ്വാഗതം പറഞ്ഞു.ടി വി ശൂലപാണി കഥകൾ പരിചയപ്പെടുത്തി.വി ടി നന്ദൻ പി എസ് മനോഹരൻ

റഫീക് എടപ്പാൾ ഇസ്ഹാഖ് ഒതളൂർ അഡ്വ.കെ വിജയൻ എന്നിവർ സംസാരിച്ചു. സോമൻ ചെമ്പ്രേത്ത് മറുമൊഴിയും പി കെ ജയരാജൻ നന്ദിയും പ്രകാശിപ്പിച്ചു.രവി കല്ലൂർമ്മ കെ ബി മോഹൻ പണിക്കർഎന്നിവർ ഗാനങ്ങളും കവിതകളും അവതരിപ്പിച്ചു.