Alamkode
അഡ്വക്കറ്റ് സൈനുൽ ആബിദ് സഖാഫിയെ ആദരിച്ചു

അഡ്വക്കറ്റ് സൈനുൽ ആബിദ് സഖാഫിയെ ആദരിച്ചു
ചങ്ങരംകുളം: മത ഭൗതിക പഠനത്തിൽ മികവ് പുലർത്തി മൗലവി ഫാസിൽ സഖാഫി ബിരുദവും മർകസ് നോളേജ് സിറ്റിയിൽ നിന്നു അൽവാരിസ് ബിരുദത്തോടെ എൽ.എൽ.ബി ക്കു ശേഷം കേരള ഹൈകോടതിയിൽ അഭിഭാഷകനായി എൻറോൾ ചെയ്ത കക്കിടിപ്പുറം യൂണിറ്റ് എസ്.എസ്.എഫ് മുൻ പ്രസിഡൻ്റ് അഡ്വക്കറ്റ് സൈനുൽ ആബിദ് സഖാഫിയെ ആദരിച്ചു.കെ.പി മുഹമ്മദലി അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കെ.പി.ബഷീർ ബാഖവി ഉദ്ഘാടനം ചെയ്തു.അഡ്വക്കറ്റ് സൈനുൽ ആബിദ് സഖാഫി, ഉമർ സഖാഫി കക്കിടിപ്പുറം പ്രസംഗിച്ചു.ഇ.വി സലീം ഫാളിലി, എം.ആബിദ് സഅദി, കെ.പി മസ്ഹൂദ് ഫാളിലി, കെ.എസ് നൂർ മുഹമ്മദ് മുസ്‌ലിയാർ,കെ.മുഹമ്മദ് ശാദുലി, കെ.വി മുഹമ്മദ് ലുബൈബ്, കെ.മുഫരിജ് എന്നിവർ സംബന്ധിച്ചു.