19 April 2024 Friday

ആലംകോട് പഞ്ചായത്തില്‍ ശനിയാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ckmnews

ആലംകോട് പഞ്ചായത്തില്‍ ശനിയാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ ശനിയാഴ്ച മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ആലംങ്കോട് അട്ടേകുന്ന് കക്കിടിപ്പുറം പ്രദേശത്ത് താമസിക്കുന്ന 3 പേർക്കാണ് ശനിയാഴ്ച കോവിഡ് പോസിറ്റീവ് ആയത്.രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ സപ്റ്റംബർ 4 ന് പ്രദേശത്ത് നടന്ന മരണ വീട്ടിലും ,അട്ടേകുന്ന് ബദർ മസ്ജിദിൽ നടന്ന ജുമുഅ നമസ്കാരത്തിലും പങ്കെടുത്തെന്നും ഇവരുമായി സമ്പർക്കത്തിൽ ഏർപെട്ട എല്ലാവരും 14 ദിവസത്തേക്ക് നിരീക്ഷണത്തിൽ പോകണമെന്നും ആലംങ്കോട് ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞു