20 April 2024 Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു 22 വയസ്സുകാരൻ അറസ്റ്റിൽ

ckmnews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു 22 വയസ്സുകാരൻ   അറസ്റ്റിൽ


കുന്നംകുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും. നിരവധിതവണ പീഡനത്തിനിരയാക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ  പ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. അന്നക്കര സ്വദേശി കുരിയക്കോട്ട് വീട്ടിൽ 22 വയസ്സുള്ള അഭിഷേകിനെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാകുന്നത്. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയതോടെ ബന്ധത്തിൽ നിന്നും പെൺകുട്ടി പിന്മാറി. ഇതേ തുടർന്നുള്ള വൈരാഗ്യത്തിൽ പെൺകുട്ടിയുടെ അമ്മുമ്മയുടെ വീട്ടിൽ പുലർച്ചെ രണ്ടേകാലോടെ അതിക്രമിച്ചു കയറി പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും. ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തെന്ന കുട്ടിയുടെ പരാതിയിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.