24 April 2024 Wednesday

ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി പ്രതിഷേധവുമായി നാട്ടുകാര്‍

ckmnews

ചങ്ങരംകുളം ചിയ്യാനൂര്‍ റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായി പ്രതിഷേധവുമായി നാട്ടുകാര്‍


ചങ്ങരംകുളം:റോഡ് തകര്‍ന്നിട്ട് വര്‍ഷങ്ങളായിട്ടും റോഡ് നന്നാക്കാന്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.ചങ്ങരംകുളത്ത് നിന്ന്  ചിയ്യാനൂരിലേക്ക് പോവുന്ന പ്രധാന റോഡാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിക്കുന്നത്.അഴുക്ക് ചാലുകള്‍ പലതും അടഞ്ഞ് കിടക്കുന്നതിനാല്‍ റോഡില്‍ മണ്ണും ചെളിയും അടിഞ്ഞ് കൂടി അഴുക്ക് വെള്ളം കെട്ടി നില്‍ക്കുന്നത് മൂലം പ്രദേശത്ത് കാല്‍നട പോലും ദുസ്സഹമാണെന്ന് നാട്ടുകാര്‍ പറയുന്നു.ആലംകോട് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്കും അടക്കാ മാര്‍ക്കറ്റിലേക്കും ദാറുസ്സലാം സ്കൂളിലേക്ക് വരുന്ന വിദ്യാര്‍ത്ഥികളും ആശ്രയിക്കുന്ന പ്രധാന റോഡാണ് തകര്‍ന്നടിഞ്ഞ് പൊതുജനങ്ങള്‍ക്ക് പോലും ശല്ല്യമായിരിക്കുന്നത്.റോഡിനിരു വശങ്ങളിലും പൊന്തക്കാടുകള്‍ വന്ന് നിറഞ്ഞതോടെ റോഡരികിലൂടെ കാല്‍നടയാത്ര പോലും കഴിയാത്ത അവസ്ഥയാണെന്നും പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതരുടെ അടിയന്തര ഇടപെടല്‍ വേണമെന്നും അവസ്ഥ തുടര്‍ന്നാല്‍ സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.