08 June 2023 Thursday

സീനിയർ സെക്കൻഡറി കോൺവൊക്കേഷൻ ശ്രദ്ധേയമായി

ckmnews

സീനിയർ സെക്കൻഡറി കോൺവൊക്കേഷൻ ശ്രദ്ധേയമായി


ചങ്ങരംകുളം : പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നിന്ന് എൽ കെ ജി മുതൽ പ്ലസ് ടു വരെയുള്ള 14 വർഷത്തെ പഠനത്തിനുശേഷം പ്ലസ്ടു സയൻസ് പഠനം പൂർത്തിയാക്കിയ  വിദ്യാർത്ഥികൾക്കുള്ള  കോൺവൊക്കേഷൻ ശ്രദ്ധേയമായി. ഈ പഠന കാലയളവിൽ വിദ്യാർത്ഥികൾക്കു ലഭിച്ച  അക്കാഡമിക്, കോ കരിക്കുലർ അനുഭവങ്ങളെ ആകർഷകമായ രീതിയിൽ അവതരിപ്പിക്കപ്പെട്ട ചടങ്ങ് മുഴുവൻ വിദ്യാർഥികൾക്കും   അവാർഡ് ഏറ്റുവാങ്ങുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കും  നവ്യാനുഭവമായി.  എൽ പി, യു പി, സെക്കൻഡറി, സീനിയർ സെക്കൻഡറി തുടങ്ങിയ ഓരോ ഘട്ടത്തിലും വിദ്യാർത്ഥികൾ ആർജിച്ചെടുത്ത  വ്യത്യസ്തമായ കഴിവുകൾ, സ്വപ്നങ്ങളിലേക്കുള്ള ചുവടുകൾ, എൻട്രൻസ് കോച്ചിങ്ങോടു കൂടി നേടിയെടുത്ത അക്കാഡമിക് മികവുകൾ എന്നിവയെല്ലാം  വ്യക്തിഗത സ്കിൽ പ്രസന്റേഷനിലൂടെ അവതരിപ്പിക്കപ്പെട്ടു. ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ് അവാർഡിനു  ശബാന തസ്നിം അർഹയായി. കെ സിദ്ദീഖ് മൗലവി, വാരിയത്ത് മുഹമ്മദലി, വി പി ഷംസുദ്ദീൻ ഹാജി, എം കെ ഹസ്സൻ നെല്ലിശ്ശേരി, കെ പി എം ബഷീർ സഖാഫി, കെ എം ഷരീഫ് ബുഖാരി പങ്കെടുത്തു.