ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം;ഒരു മലയാളിയുടെ മൃതദേഹം കൂടി കണ്ടെത്തി കണ്ടെത്തിയത് മാറഞ്ചേരി സ്വദേശി നൗഷാദിന്റെ മൃതദേഹം:ഇതോടെ ദുരന്തത്തിൽ മരിച്ച മലയാളികളുടെ എണ്ണം രണ്ടായി

ഖത്തർ: ഖത്തറില്‍ കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചതായി സ്ഥിരീകരിച്ചു. മലപ്പുറം പൊന്നാനി മാറഞ്ചേരി സ്വദേശിയായ നൗഷാദ് മണ്ണറയിൽ ആണ് മരിച്ചത്. 44 വയസായിരുന്നു. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ഇതുവരെ തിരിച്ചറിഞ്ഞവരിൽ രണ്ട് പേരും മലയാളികൾ ആണ്. ഇതോടെ ആകെ മരണ സംഖ്യ നാലായി.നൗഷാദിന്റെ ഭാര്യ ബില്‍ശി. മുഹമ്മദ് റസല്‍, റൈസ എന്നിവര്‍ മക്കളാണ്.
മലപ്പുറം നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശിയും ഖത്തറിലെ അറിയപ്പെടുന്ന കലാകാരനുമായ മുഹമ്മദ് ഫൈസല്‍ പാറപ്പുറവന്‍റെ മൃതദേഹം ആണ് ആദ്യം തിരിച്ചറിഞ്ഞത്.അപകടത്തില്‍ മരിച്ചത് തിരിച്ചറിഞ്ഞ ആദ്യ മലയാളി ഇദ്ദേഹം ആയിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഫൈസലിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ബുധനാഴ്ച മുതല്‍ ഇദ്ദേഹത്തെ കാണാതായെന്ന് ബന്ധുക്കൾ സുഹൃത്തുക്കളും പരാതി നൽകിയിരുന്നു. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്.
ദോഹ അല്‍ മന്‍സൂറയില്‍ കഴിഞ്ഞ ദിവസം ആണ് നാല് നില അപ്പാര്‍ട്ട്മെന്റ് കെട്ടിടം തകർന്നു വീണത്. അന്ന് ഒരു മരണം ആണ് സ്ഥിരീകരിച്ചത്.കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശോധന നത്തി വരുകയായിരുന്നു. ഏഴ് പേരെ അപകട സ്ഥലത്തു നിന്ന് പരിക്കുകളോടെ രക്ഷപ്പെടുത്തിയിരുന്നു. 12 കുടുംബങ്ങളെ ഇവിടെ നിന്ന് സുരക്ഷിതമായി അധികൃതർ മാറ്റി താമസിപ്പിച്ചിരുന്നു.