24 April 2024 Wednesday

ഇന്ന് ഭൗമ മണിക്കൂർ; രാത്രി 8.30ന് ലൈറ്റുകൾ അണയ്ക്കണം

ckmnews


ഇന്ന് ഭൗമ മണിക്കൂർ. ഇന്ന് രാത്രി 8.30ന് ലോകമെമ്പാടുമുള്ള ജനങ്ങൾ ലൈറ്റുകൾ അണയ്ക്കണമെന്ന് ആഹ്വാനം. 190 ലേറെ രാജ്യങ്ങൾ ഭൗമ മണിക്കൂറിൽ പങ്കാളികളാകും

കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനാണ് ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഈ സമയത്ത് ലൈറ്റുകളും മറ്റ് ഇലക്ട്രിക് ഉപകരണങ്ങളും ഓഫ് ചെയ്ത് വയ്ക്കണമെന്നാണ് ആഹ്വാനം.


8.30 മുതൽ 9.30 വരെയുള്ള ഈ സമയം കുടുംബവും സുഹൃത്തുക്കളുമൊത്ത് സംസാരിച്ചിരിക്കുകയോ, ഭക്ഷണം പാകം ചെയ്യുകയോ എല്ലാം ചെയ്ത് ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാം

2007 ലാണ് വേൾഡ് വൈൾഡ് ലൈഫ് ഫണ്ട് ഭൗമ മണിക്കൂർ ആചരിക്കാൻ ആദ്യമായി ആഹ്വാനം ചെയ്യുന്നത്