08 June 2023 Thursday

ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് സന്ദേശറാലി സംഘടിപ്പിച്ചു

ckmnews

ക്ഷയരോഗ ദിനാചരണത്തോടനുബന്ധിച്ച് സന്ദേശറാലി സംഘടിപ്പിച്ചു


പെരുമ്പിലാവ്:ലോക ക്ഷയരോഗദിനാചരണത്തിന്റെ ഭാഗമായ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ പഴഞ്ഞിയുടെയും കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.ക്ഷയരോഗദിന സന്ദേശ റാലിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡൻ്റ്  രേഷ്മ ടീച്ചർ നിർവഹിച്ചു.തുടർന്ന് ക്ഷയ രോഗത്തിനെതിരെ യുള്ള പ്രതിജ്ഞ പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം പബ്ലിക് ഹെൽത്ത് നഴ്‌സിങ് സൂപ്പർവൈസർ  റോസിലി നിർവഹിച്ചു.  ക്ഷയരോഗ അവബോധ ക്ലാസ്സും, ക്വിസ് മത്സരവും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ.ബാബു യു.അധ്യക്ഷത വഹിച്ച യോഗത്തിൽ  മെഡിക്കൽ ഓഫീസർ ഡോ.ദേവിപ്രിയ അവബോധക്ലാസ്സ് നടത്തി.ടി. ബി യുമായി ബന്ധപ്പെട്ട് ആശ പ്രവർത്തകർക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. ചൂണ്ടൽ നഴ്സിംഗ് സ്റ്റുഡൻ്റ്സ് ടി ബി ദിന സന്ദേശ ഫ്ലാഷ് മോബ് നടത്തി.കാട്ടകാമ്പാൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ  ഷീജ സുഗതൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ജയൻ ഒ, ഷിയാസ് മുഹമ്മദ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് മാരായിട്ടുള്ള ജെസ്സി, ജിഷ, ആശ വർക്കേഴ്സ്, ചൂണ്ടൽ നഴ്സിംഗ് കോളജ് സ്റ്റുഡൻ്റ്സ് എന്നിവർ പങ്കെടുത്തു. ചടങ്ങിന് പഴഞ്ഞി സാമൂഹികാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെ്ടർ  ജയശ്രീ നന്ദിയും പറഞ്ഞു