Kunnamkulam
കുന്നംകുളത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതിക്ക് മൂന്ന് വര്‍ഷം കടിന തടവും 50000 രൂപ പിഴയും

കുന്നംകുളം : കുന്നംകുളത്ത് കഞ്ചാവ് കടത്താന്‍ ശ്രമിച്ച പ്രതിക്ക് 3 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു .ഇടുക്കി സ്വദേശി ബേബി അഗസ്റ്റിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തി മൂന്നാം അഡീഷണല്‍ ജില്ലാ സെക്ഷണല്‍ ജഡ്ജ് ടി കെ മിനിമോള്‍ വിധി പ്രഖ്യാപിച്ചത് .2009 ല്‍ കുന്നംകുളം എക്സൈസ് റേഞ്ച് ഉദ്ദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കുന്നംകുളം നഗരത്തിലെ ബൈജു തീയറ്ററിന് സമീപം എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ബൈക്കില്‍ കടത്തിയ 5.8 കിലോ ഗ്രാം കഞ്ചാവുമായി പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത് .