Alamkode
ഉദിയനൂർ ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രം പൂരമഹോത്സവം മാർച്ച് 26ന് നടക്കും

ഉദിയനൂർ ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രം പൂരമഹോത്സവം മാർച്ച് 26ന് നടക്കും
ചങ്ങരംകുളം:ഉദിയനൂർ ശ്രീ കാർത്ത്യായനി ദേവി ക്ഷേത്രം പൂരമഹോത്സവം മാർച്ച് 26ന് ഞായറാഴ്ച നടക്കും.കാലത്ത് പതിവ് പൂജകളും വിശേഷാൽ പൂജകളും നടക്കും.തുടർന്ന് പറവെപ്പ്,ഉച്ചപൂജ എന്നിവയും ഉച്ചക്ക് ശേഷം ഗജവീരൻമാരെ അണിനിരത്തി പഞ്ചവാദ്യത്തോടു കൂടി എഴുന്നള്ളിപ്പ് നടക്കും.തുടർന്ന് വിവിധ ദേശങ്ങളിൽ നിന്ന് ചെറുപൂരങ്ങളും ക്ഷേത്രത്തിലെത്തും.തുടർന്ന് മേളം ദീപാരാധന,തായമ്പക എന്നിവ നടക്കും.രാത്രി കളിയരങ്ങ് നാടൻപാട്ട് ഉണ്ടാവും.തിങ്കളാഴ്ച പുലർച്ചെ ഉത്സവം സമാപിക്കും