Ponnani
രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവം:കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ സംഭവം:കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
പൊന്നാനി:രാഹുൽഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ ലോകസഭ സെക്രട്ടറിയേറ്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് പൊന്നാനി,ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും നടത്തി. പ്രസിഡണ്ട് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ടി കെ അഷറഫ്, എം അബ്ദുല്ലത്തീഫ്,പുന്നക്കൽ സുരേഷ്, കെ പി അബ്ദുൽജബ്ബാർ, ജെ പി വേലായുധൻ, എ പവിത്രകുമാർ, എൻ പി സേതുമാധവൻ,ഉണ്ണികൃഷ്ണൻ പൊന്നാനി എന്നിവർ പങ്കെടുത്തു സംസാരിച്ചു.പ്രതിഷേധ പ്രകടനത്തിന് കെ ജയപ്രകാശ്, സി എ ശിവകുമാർ, പ്രദീപ് കാട്ടിലായിൽ, എം രാമനാഥൻ, ടി പി ബാലൻ,സക്കീർ കടവ്,എൻ പി സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.