29 March 2024 Friday

മനക്കടവത്ത് പനങ്കയത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ നവീകരണ യജ്ഞവും പ്രതിഷ്ഠാ മഹോത്സവവും മാർച്ച് 26ന് തുടങ്ങും

ckmnews

മനക്കടവത്ത് പനങ്കയത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ നവീകരണ യജ്ഞവും പ്രതിഷ്ഠാ മഹോത്സവവും മാർച്ച് 26ന് തുടങ്ങും


ചങ്ങരംകുളം:പന്താവൂർ മനക്കടവത്ത് പനങ്കയത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ നവീകരണ യജ്ഞവും പ്രതിഷ്ഠാ മഹോത്സവവും മാർച്ച് 26 ഞായർ മുതൽ മാർച്ച് 31 വെള്ളിയാഴ്ച വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കക്കാട്ട്‌ വാസുദേവൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി പരിതിയിൽ മന പരമേശ്വരൻ നമ്പൂതിരിയുടേയും നേതൃത്വത്തിൽ നടക്കും.മാർച്ച് 25 ന് വൈകിട്ട് കലവറയിൽ ഭദ്രദീപം ഷൊർണ്ണൂർ വിഷ്ണു ആയുർവേദ കോളേജ് പ്രൊഫസറും എച്ച്.ഒ.ഡി.യുമായ ഡോ:കിരാതമൂർത്തി  തെളിയിക്കും. മാർച്ച് 26ന് ഞായർ കാലത്ത്  ഹോമത്തോടെ തുടക്കമാകും.മഹാസുകൃത ഹോമം, ഉച്ചപൂജ, വൈകീട്ട് 4ന് ദക്ഷിണപുരസ്സരം,സുർശന ഹോമം,ദീപാരാധന,നാമജപം, ചുറ്റുവിളക്ക് അത്താഴപൂജ.മാർച്ച് 27 ന് തിങ്കളാഴ്ച മഹാഗണപതി ഹോമം, ലഘു സുദർശന ഹോമം, മഹാസുദർശന ഹോമം, യമരാജ ഹോമം, അഘോര ഹോമം, ഉച്ചപൂജ, പ്രേതബാധാവേർപാട്,മഹാഭഗവതിസേവ, ലളിത സഹസ്ര നാമ സ്തോത്രം,ദീപാരാധന, ചുറ്റുവിളക്ക്, വൈകുന്നേരം അഞ്ച് മണിക്ക് കുറുങ്ങാട്ട് വിജയലക്ഷ്മിയുടെ തട്ടകത്തമ്മ എന്ന വിഷയത്തിൽ കഥാകഥനം ഉണ്ടായിരിക്കും.മാർച്ച് 28 ചൊവ്വാഴ്ച കാലത്ത് മഹാഗണപതി ഹോമം,തിലഹോമം,ഉച്ചപൂജ,ദീപാരാധന,ഗണപതി പൂജ, അസ്ത്ര കലശപൂജ, രക്ഷോഘ്ന ഹോമം,വാസ്തുകലശപൂജ, വാസ്തു ഹോമം,വാസ്തുബലി,വാസ്തുകലശാഭിഷേകം, ദീപാരാധന, ചുറ്റുവിളക്ക്, പുണ്യാഹശുദ്ധി,അത്താഴപൂജ, പ്രസാദ വിതരണം                   മാർച്ച് 29 ബുധനാഴ്ച കാലത്ത് മഹാഗണപതി ഹോമം, ചതുശ്ശൂതി, ധാര, പഞ്ചഗവ്യം,പഞ്ചക,കലശപൂജ, ഉപദേവതാപ്രതിഷ്ഠാ, ഭഗവതിക്ക് ബിംബ ശുദ്ധികലശാഭിഷേകം,പഞ്ചവിംശതിക ലശാഭിഷേകം, ഉച്ചപൂജ, സായൂജ്യപൂജ, കാൽ കഴുകി ചൂട്ട്,സർപ്പക്കാവിൽ പാലും നൂറും, ബ്രഹ്മ രക്ഷസ് പൂജ,ദീപാരാധന,ചുറ്റുവിളക്ക്, ശത കലശം,അത്താഴപൂജ മാർച്ച് 30 വ്യാഴാഴ്ച കാലത്ത് മഹാഗണപതി ഹോമം, ബ്രഹ്മകലശപൂജ, തത്ത്വ ഹോമം, തത്ത്വ കലശം,തത്വകലശാഭിഷേകം, ഉച്ചപൂജ, അധിവാസ പൂജ, അധിവാസ ഹോമം, ദീപാരാധന, അത്താഴപൂജ.  മാർച്ച് 31 വെള്ളിയാഴ്ച കാലത്ത് മഹാഗണപതി ഹോമം, കലശപൂജ, 7.30 മുതൽ 8.15 വരെ ദേവീപ്രതിഷ്ഠ, ജീവ കലശാഭിഷേകം, ഉച്ചപൂജ, മഹാഗുരുതി,ഉച്ചപൂജ,ഉച്ചക്ക് 12 മുതൽ മഹാ അന്നദാനം വൈകീട്ട് അഞ്ച് മണിക്ക് റിട്ടയേർഡ് സംസ്കൃതാദ്ധ്യാപകൻ മലയത്ത് പരമേശ്വരൻ്റെ ഭക്തിപ്രഭാഷണം.വൈകീട്ട് 6ന്  സർവ്വൈശ്വര്യപൂജ ഗുരുസ്വാമി ടി. കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ നടക്കും.തുടർന്ന് ചുറ്റുവിളക്ക് എല്ലാ ദിവസവും കാലത്ത് ഏഴ് മണിക്കും വൈകീട്ട് 7.30 നും ലഘു അന്നദാനവും ഉണ്ടായിരിക്കും.   


റിപ്പോർട്ട്: കണ്ണൻ പന്താവൂർ 9846452183