20 April 2024 Saturday

ജനാധിപത്യം അപകടത്തിൽ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അപലപനീയം; എം.ബി രാജേഷ്

ckmnews


രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി അപലപനീമാണെന്ന് മന്ത്രി എംബി രാജേഷ്. ജനാധിപത്യത്തിനെതിരായ യുദ്ധമാണ് ഈ നടപടി. ജനാധിപത്യം അപകടത്തിലാണെന്നത് ഇതിലൂടെ വ്യക്തമാകുന്നു. ജനാധിപത്യത്തെ സംരക്ഷിക്കാൻ ഇന്ത്യയിലെ പ്രതിപക്ഷം ഒന്നിച്ച് നിൽക്കുന്നു എന്നത് പ്രതീക്ഷാവഹമാണ്. കോൺഗ്രസ് ഇതിൽ നിന്ന് പാഠം ഉൾക്കൊള്ളണം. ഇന്നലെ ഈ വിഷയത്തിൽ രാഷ്‌ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ചിൽ കോൺഗ്രസ് എംപിമാർ മുങ്ങി എന്ന് റിപ്പോർട്ട് ഉണ്ട്. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി എതിർക്കുന്ന സിപിഐഎം ന്റെ എംപിമാർ എല്ലാവരും പ്രതിഷേധത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു.

റായ്പൂരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ പ്രതിപക്ഷത്തെ അന്വേഷണ ഏജൻസികളെ വെച്ച് വേട്ടയാടുന്നു എന്നാണ് പ്രമേയം ഇറക്കിയത്.എന്നാൽ ബ്രഹ്മപുരത്ത് സിബിഐ വേണമെന്ന് വിഡി സതീശൻ പറയുന്നു.ഡൽഹിയിൽ ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കർ സിബിഐ വേണമെന്ന് പറയുന്നു.പ്രകാശ് ജാവ്ദേക്കറിന്റെ മെഗാ ഫോൺ ആവുകയാണ് വി.ഡി സതീശൻ.കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ബിജെപിയുടെ കൂടെയാണോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ കൂടെയാണോ എന്ന് വ്യക്തമാക്കണമെൻ അദ്ദേഹം പറഞ്ഞു

ഇടതുപക്ഷവും കോൺഗ്രസ് ദേശീയ നേതൃത്വവും ഇത് രാഷ്ട്രീയ വിഷയമാണെന്ന് ഉയർത്തിക്കാട്ടുന്നു.ഈ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ വ്യക്തമായി സംഘപരിവാറിനെ പരാമർശിക്കുന്നുണ്ട്.

എന്നാൽ വിഡി സതീശന്റെ പരാമർശത്തിൽ അത് കാണാനാകില്ല.കേവലം നിയമപ്രശനം മാത്രമാണെന്നാണ് പറയുന്നത്. ഇക്കാര്യത്തിൽ ബിജെപിയും സമാനമായി നിയമപ്രശ്‌നം മാത്രമാണെന്നാണ് പറയുന്നത്.പ്രതിപക്ഷ നേതാവ് ബിജെപിയുടെ വാദത്തെ സാധൂകരിക്കുകയാണ് ചെയ്യുന്നതെന്ന് എംബി രാജേഷ് പറഞ്ഞു.