08 June 2023 Thursday

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ബയോബിൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം

ckmnews

വെളിയങ്കോട്   ഗ്രാമ പഞ്ചായത്ത് ബയോബിൻ പദ്ധതിയുടെ  വിതരണ  ഉദ്ഘാടനം


എരമംഗലം:വെളിയങ്കോട്  ഗ്രാമ പഞ്ചായത്ത്  2022 - 23  വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉറവിട മാലിന്യ സംസ്കാരണ ലക്ഷ്യം മുൻ നിർത്തി വീടും പരിസരവും മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനായി  ലക്ഷ്യമിട്ട്   നടപ്പാക്കുന്ന ബയോബിൻ 

പദ്ധതിയുടെ  വിതരണ  ഉദ്ഘാടനം ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ്  കല്ലാട്ടേൽ  ഷംസു   നിർവ്വഹിച്ചു.രണ്ടു ലക്ഷം  രൂപയാണ്    വാർഷിക പദ്ധതിയിൽ  വകയിരുത്തിയിരിക്കുന്നത്.

വി . ഇ . ഒ . ജയേഷ്. കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ -  വിദ്യാഭ്യാസ  സ്റ്റാന്റിംഗ്  കമ്മിറ്റി ചെയർമാൻ സെയ്ത്  പുഴക്കര അധ്യക്ഷത വഹിച്ചു .    അസിസ്റ്റന്റ് സെക്രട്ടറി കവിതാ . ടി  ,  ജൂനിയർ  സൂപ്രണ്ട്  അരുൺലാൽ  ,തുടങ്ങിയവർ സംസാരിച്ചു . വി.ഇ.ഒ . ശ്രീജിത്    നന്ദി പറഞ്ഞു  .  


ഒരു യൂണിറ്റിന്  3500  രൂപ  വിലയുള്ള  ബയോബിൻ   ഗുണഭോക്ത  വിഹിതമായ  220  രൂപയ്ക്കാണ്  ഗുണഭോക്താക്കൾക്കു വിതരണം ചെയ്യുന്നത്.