29 March 2024 Friday

കെടി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു

ckmnews


എടപ്പാൾ :സ്വർണ്ണക്കളളകടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ഒട്ടനവധി വിവാദ വിഷയങ്ങളിൽ നിരന്തരം  ഏർപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്ത ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി രാജിവെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി.പ്രതിഷേധിച്ചു.വെങ്ങിനിക്കരയിൽ നടന്ന പ്രതിഷേധ പരിപാടി കോലം കത്തിച്ച് കൊണ്ട് ഇ ശിവകുമാർ ഉദ്ഘാടനം ചെയ്തു. സുരേഷ് അയിലക്കാട്, ജിജിത്ത് പയ്യങ്ങാട്ടിൽ, സുമേഷ് കല്ലൂര്, അതിന്ദ്രൻ യു.,  ഗിരിഷ് വലിയപറമ്പിൽ, കണ്ണൻ എന്നിവർ പ്രസംഗിച്ചു.