24 April 2024 Wednesday

ഭവന പദ്ധതികൾക്കും കാർഷീക മേഖലകൾക്കും ഊന്നൽ നൽകി ;കടവല്ലൂർ പഞ്ചായത്ത് ബഡ്ജറ്റ്

ckmnews

ഭവന പദ്ധതികൾക്കും കാർഷീക മേഖലകൾക്കും ഊന്നൽ നൽകി ;കടവല്ലൂർ പഞ്ചായത്ത് ബഡ്ജറ്റ്


പെരുമ്പിലാവ് :കടവല്ലൂർ പഞ്ചായത്ത് 2023 -24 സാമ്പത്തികവർഷത്തെ  ബഡ്ജറ്റ് അവതരിപ്പിച്ചു. ഭവന പദ്ധതികൾക്കും കാർഷീക മേഖലകൾക്കുമാണ് ബഡ്ജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്.


മുൻവർഷത്തെ നീക്കിയിരിപ്പടക്ക൦ മുപ്പത്തയൊമ്പതുകോടി അറുപത്തരണ്ടുലക്ഷത്തി അമ്പത്തയൊന്നായിരത്തി   തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നു രൂപ വരവും , മുപ്പത്തെട്ടുകോടി അമ്പത്തഞ്ചുലക്ഷത്തി എണ്പത്തിരണ്ടായിരം രൂപ  ചെലവും, എൺപത്തൊന്നുലക്ഷത്തി അറുപത്തൊമ്പതിനായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയൊന്നു രൂപ മിച്ചവും കണക്കാക്കുന്ന ബഡ്‌ജറ്റ്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയയാണ് അവതരിപ്പിച്ചത്. 


ഉത്പ്പാദന മേഖലക്ക് ഒരുകോടി അമ്പത്തിയെട്ടുലക്ഷവും , സേവനമേഖലക്കു പതിനാറുകോടി മുപ്പതുലക്ഷം രൂപയും വകയിരിത്തിയിട്ടുണ്ട്. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ മേഖലകൾക്കും ബഡ്ജറ്റിൽ പ്രാധാന്യ൦ നൽകിയിട്ടുണ്ട്, പഞ്ചായത്തിന്റെ സമഗ്രവികസനം മുന്നിൽ കണ്ടുകൊണ്ടുള്ള ബഡ്ജറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്നു യോഗത്തിൽ അധ്യക്ഷതവഹിച്ചുകൊണ്ട് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ പറഞ്ഞു.പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന ബഡ്ജറ്റവതരണ യോഗത്തിൽ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ജയകുമാർ പൂളക്കൽ , പ്രഭാത് മുല്ലപ്പിള്ളി, സെക്രട്ടറി ഉല്ലാസ്‌കുമാർ, ബ്ലോക്ക് - പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുത്തു.ബഡ്ജറ്റിന്മേലുള്ള ചർച്ച അടുത്ത തിങ്കളാഴ്ച നടക്കും.