25 April 2024 Thursday

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിന്റെ വേഗത എന്നെ ഞെട്ടിച്ചു: ശശി തരൂര്‍

ckmnews


 രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനുള്ള ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന്റെ വേഗത തന്നെ ഞെട്ടിക്കുന്നുവെന്ന് ശശി തരൂര്‍. കോടതി വിധി വന്ന് 24 മണിക്കൂറുകള്‍ക്കുള്ളിലാണ് നടപടിയുണ്ടായിരിക്കുന്നത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ലോക്‌സഭാ വിജ്ഞാപനമെന്ന് ശശി തരൂര്‍ ചൂണ്ടിക്കാട്ടി. നടപടികള്‍ക്ക് പിന്നിലെ രാഷ്ട്രീയം പുറത്തേക്ക് വരികയാണെന്നും ഇത് നമ്മുടെ ജനാധിപത്യത്തിന് ദോഷകരമാണെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.