29 March 2024 Friday

കെടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് നടുവട്ടത്ത് പ്രതിഷേധിച്ചു

ckmnews


എടപ്പാൾ : മന്ത്രി കെടി  ജലീൽ രാജി വെക്കണമെന്ന് ആവിശ്യപെട്ട് വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു. വട്ടംകുളത്ത് നടന്ന പ്രതിഷേധം മലപ്പുറം ജില്ലാ യൂത്ത് ലീഗ് കൗണ്സിൽ അംഗം പത്തിൽ സിറാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ്‌ എംകെ മുജീബ്  അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പിവി ഷുഹൈബ് ഹുദവി, ട്രഷറർ സജീർ എംഎം,റഫീഖ് ചേകനൂർ, ഷെരീഫ് നിച്ചു, മുഹമ്മദലി കാര്യാട്ട്, ജാഫർ പോട്ടൂർ, ഗഫൂർ മാണൂർ, ഫാറൂഖ് നെല്ലിശ്ശേരി, മുസ്തഫ കരിമ്പനകൽ, ബസിൽ പിഎച്, ഷറഫു പി എന്നിവർ നേതൃത്വം നൽകി